കുഞ്ചാക്കോ ബോബന്‍, രതീഷ് പൊതുവാള്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.’ന്നാ താന്‍ കോട്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബന്‍-രതീഷ് പൊതുവാള്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഒരു ദുരൂഹ സാഹചര്യത്തില്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. മാജിക്‌ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വാമ്പന്മാരായ പ്രൊഡക്ഷന്‍ കമ്പനികളുടെ ഒരുമിക്കല്‍ കൂടിയാണ് ഇത്. ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. കുഞ്ചക്കോ ബോബനൊപ്പം ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം,സുധീഷ്, ഷാഹി കബീര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശരണ്യരാമചന്ദ്രന്‍, പൂജമോഹന്‍രാജ്, സംവിധായകന്‍ രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാള്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
‘ഒരു ദുരൂഹ സാഹചര്യത്തില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
