പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പരപ്പനങ്ങാടി ഓണാഘോഷം “അർമാദം 2K25” സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടി പ്രശസ്ത ചലച്ചിത്ര താരം കുമാർ സുനിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ടി.കെ. രജിത, പി. ഹംസിറ, കെ.കെ. ഷെബീബ, കെ. തുളസി, ഫാത്തിമ സുഹറ ശാരത്ത്, ജീവനക്കാരായ കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.സെൻ്റർ കോഡിനേറ്റർ ടി. ജിഷ സ്വാഗതവും, ഗവ. മോഡൽ ലാബ് സ്കൂൾ ജീവനക്കാരൻ സി. മിഥുൻ നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ വിവിധ ഓണ പരിപാടികൾ അരങ്ങേറി. മത്സര ഇനങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
