കോതമംഗലം: കുടുബശ്രീ കൂട്ടായ്മ നടത്തിയ ഓണക്കാല പുഷ്പ കൃഷിയില്‍ നിന്നും ലഭിക്കുന്നതുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി മാതൃകയായി വാരപ്പെട്ടി പഞ്ചായത്ത്. ഓണക്കാലത്ത് വിവിധ വാര്‍ഡുകളിലായി ഒരേക്കര്‍ സ്ഥലത്താണ് കുടുബശ്രീ കൂട്ടായ്മ ചെണ്ടുമല്ലി പുഷ്പകൃഷി നടത്തിയത്. വാരപ്പെട്ടിയില്‍ നടന്ന പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ കൃഷിയില്‍ നിന്നും വിളവെടുക്കുന്നപൂവ് വില്‍പന നടത്തി ലഭിക്കുന്ന തുക പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികള്‍ക്ക് കാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ എം സെയ്ത്, ദീപ ഷാജു, പഞ്ചായത്ത് അംഗം ഷെജി ബെസി,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ധന്യ സന്തോഷ്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ഉണ്ണി, മഞ്ജുബൈജു, സ്മിത രാജന്‍, നെസി ഷൗക്കത്ത്, ഐഷ ബാവു, സുനിത കെ എം തുടങ്ങിവര്‍ സംസാരിച്ചു.ക്യാപ്ഷന്‍.. കുടുബശ്രീ കൂട്ടായ്മയുടെ ചെണ്ടുമല്ലി പുഷ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍ നിര്‍വഹിക്കുന്നു
ഓണക്കാല പുഷ്പ കൃഷിയില്‍ നിന്നും ലഭിക്കുന്നതുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി മാതൃകയായി വാരപ്പെട്ടി പഞ്ചായത്ത്
