:ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വെള്ളാർ വാർഡ് ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരമനയാറും, കോവളം ടി.എസ് കനാലും അറബിക്കടലിൽ സംഗമിക്കുന്നപ്രകൃതിരമണീയമായ പാച്ചല്ലൂർ പൊഴിയിൽ ജലഘോഷയാത്രയും, ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു. നിരവധിയായ നാടൻ വള്ളങ്ങളിൽ വാദ്യമേളങ്ങളും, തെയ്യം, ഓട്ടൻതുള്ളൽ, കഥകളി, തിരുവാതിരകളി തുടങ്ങി കലാരൂപങ്ങളും പ്രദർശനവും വർണ്ണ ശബളമായ ജല ഘോഷയാത്രയിൽഅണിനിരക്കുന്നു. സെപ്റ്റംബർ 6 വൈകുന്നേരം 4 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്ന ജലഘോഷയാത്രയിൽ നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, നഗരസഭ കൗൺസിലർമാർ,ജനപ്രതിനിധികൾ തുടങ്ങി വിവിധ സാമൂഹിക-സാമുദായിക – സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ പനത്തുറ പി ബൈജു, ജനറൽകൺവീനർ എസ്.ഉദയരാജ് കോ-ഓഡിനേറ്റർ ഡി.ജയകുമാർ എന്നിവർ അറിയിച്ചു.
Related Posts
ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ പരിശീലനം നൽകി
കോട്ടയം: ജില്ലയിലെ ഹൈസ്കൂൾ അധ്യാപകർക്കായി ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ കമ്മീഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം…
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദ്ദനം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടുക്കി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് മർദ്ദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത്…
ഹൃദയപൂർവം ഇനി ഒടിടിയിൽ
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി വന്ന പുതിയ ചിത്രമാണ് ഹൃദയപൂർവം. ഹൃദയപൂർവം ജിയോ ഹോട്സ്റ്റാറിലൂടെ സ്ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്.കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളിൽ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവർ സാമൂഹ്യ…
