അതാണ് കേരളത്തിന്റെ ആത്മാവ്; കേരളത്തിലെ നഴ്‌സുമാരെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി

ഡൽഹി: കേരളത്തിലെ നഴ്‌സുമാരെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്.“ഇന്നലെ രാത്രി, ഏതൊരു മകനെയും പോലെ, അമ്മയുടെ ആശുപത്രി മുറിയിലെ ഒരു ചെറിയ സോഫയില്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. അവരുടെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ രാത്രി മുഴുവന്‍ എന്നെ ആശ്വസിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു,” എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.“അമ്മയെ ഓരോ മണിക്കൂറിലും പരിശോധിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഒരു നഴ്‌സ് വരികയായിരുന്നു. ഓരോ തവണയും അവര്‍ പുഞ്ചിരിയോടെ എത്തി, കൈപിടിച്ച് ആശ്വസിപ്പിച്ചു. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളില്‍ എത്രയോ ആളുകള്‍ക്ക് കേരളത്തിലെ നഴ്‌സുമാര്‍ ആശ്വാസമായിട്ടുണ്ടെന്ന് അന്ന് ഞാന്‍ ചിന്തിച്ചു,” എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *