നോർത്ത് പറവൂർ : വികസനം ജന്മാവകാശം എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പിയുടെ നേതൃത്വത്തിൽ നോർത്ത് പറവൂർ സണ്ണി കൺവെൻഷൻ സെൻ്റർ ഗ്രൗണ്ടിൽ മാർച്ച് 15 ന് രാവിലെ 9 മുതൽ മെഗാ അദാലത്തും ജനസംഗമവും സംഘടിപ്പിക്കുന്ന വിവരം നോർത്ത് പറവൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ പ്രസിഡൻ്റ് എം.എ ബ്രഹ്മരാജ് മാധ്യമങ്ങളെ അറിയിച്ചു. ഇടതുവലതു ഭരണകൂടങ്ങൾക്ക് കീഴിൽ പരിഗണിക്കപ്പെടാതെ പോയ ന്യായമായ ജീവിത- വികസന സ്വപ്നങ്ങളും ആവശ്യങ്ങളും സമർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം ഒരുക്കുകയാണ് അദാലത്തിൻ്റെ ലക്ഷ്യമെന്ന് അവർ അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, കേന്ദ്ര മന്ത്രി ജോജ്ജ് കുര്യൻ എന്നിവർ അദാലത്തിൽ പങ്കെടുക്കും. മേഖല വൈസ് പ്രസിഡൻ്റ് കെ.പി രാജൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ടി. സി പ്രമോദ് കുമാർ, പറവൂർ മണ്ഡലം പ്രസിഡൻ്റ് സിന്ധു നാരായണൻ കുട്ടി, ജി. ഗിരീഷ്, ശശി പെരുമ്പെടപ്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ബി.ജെ.പി അദാലത്തും ജന സംഗമവും
