കാലടി: എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ നിർണ്ണായക സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് ആണ്‍സുഹൃത്ത് അലന്‍ സമ്മതിച്ചിരുന്നു. കല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി. അലന്റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി.മദ്യലഹരിയായിരുന്നു കൊലപാതകമെന്നും അലന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് വിവരം.
19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
