വായ് മൂടിക്കെട്ടി സംഗീതം ആലപിച്ച് റെക്കോർഡ് നേടി ​

മുണ്ടക്കയം: വായ് മൂടിക്കെട്ടി സംഗീതം ആലപിച്ച് അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി പുഞ്ചവയൽ സ്വദേശിയും സംഗീത അധ്യാപകനുമായ സി. ഇന്ദുചൂഢൻ. വായ് തുറക്കാതെ ഏറ്റവും കൂടുതൽ സമയം പാടിയ വ്യക്തി എന്ന നേട്ടത്തോടെയാണ് അദ്ദേഹം ‘ടാലന്റ് റെക്കോർഡ് ബുക്കിൽ’ ഇടംപിടിച്ചത്.​പുഞ്ചവയൽ സെന്റ് മേരീസ് എൽ.പി. സ്കൂളിൽ വെച്ച് ശനിയാഴ്ച നടന്ന ചടങ്ങിലായിരുന്നു ഈ വേറിട്ട പ്രകടനം. 2 മണിക്കൂർ 18 മിനിറ്റ് നീണ്ട പ്രകടനത്തിൽ 55 ഗാനങ്ങളാണ് ഇന്ദുചൂഢൻ ആലപിച്ചത്. രാവിലെ 10.44-ന് ഗണപതി സ്തുതിയോടെ ആരംഭിച്ച സംഗീതാലാപനം ഉച്ചയ്ക്ക് 12.48-ന് വന്ദേമാതരം പാടിയാണ് അവസാനിച്ചത്. ഇടവേളകളില്ലാതെയും വായ് തുറക്കാതെയുമുള്ള ഈ പ്രകടനം കാണികളെയും നിരീക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.​മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. എ.ജി.എം പാരാമെഡിക്കലിലെ ഗിരിജ ടീച്ചർ, സെന്റ് ജോസഫ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കുഞ്ഞുമോൾ ടീച്ചർ, കീബോർഡ് ആർട്ടിസ്റ്റ് സുനിൽ പ്രയാഗ് എന്നിവർ ഔദ്യോഗിക നിരീക്ഷകരായി എത്തി റെക്കോർഡ് പ്രകടനം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *