നിലമ്പൂർ–കോട്ടയം, നാഗർകോവിൽ–കോട്ടയം എക്സ്പ്രസുകളിൽ 2 സെക്കൻഡ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു. ഈ ലിങ്കിൽ ഓടുന്ന കോട്ടയം–കൊല്ലം പാസഞ്ചർ, കൊല്ലം–ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ–കൊല്ലം പാസഞ്ചർ, കൊല്ലം–തിരുവനന്തപുരം പാസഞ്ചർ, തിരുവനന്തപുരം–നാഗർകോവിൽ പാസഞ്ചർ എന്നിവയിലും കോച്ചുകൾ കൂടും. നാഗർകോവിൽ–കോട്ടയം എക്സ്പ്രസിൽ 15 മുതലും കോട്ടയം–നിലമ്പൂർ, നിലമ്പൂർ–കോട്ടയം എക്സ്പ്രസുകളിൽ 16 മുതലും മറ്റു ട്രെയിനുകളിൽ 17 മുതലും അധിക കോച്ചുകൾ ഉണ്ടാകും. ഇതോടെ ഈ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 14ൽനിന്ന് 16 ആകും. ഷൊർണൂർ–നിലമ്പൂർ പാതയിലെ തിരക്ക് കണക്കിലെടുത്തു 2 റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പ്രിയങ്ക ഗാന്ധി, ഇ.ടി.മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പി.വി.അബ്ദുൾ വഹാബ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണു റെയിൽവേ മന്ത്രിക്കു കത്തു നൽകിയത്.
2 കോച്ചുകൾ കൂടി അനുവദിച്ചു ;നിലമ്പുർ-കോട്ടയം, കോട്ടയം-നാഗർകോവിൽ എക്സ്പ്രസുകളില്അധിക കോച്ചുകൾ
