60വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും സ്കൂളിൽ

മാള :60വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കുട്ടികളായി സ്കൂളിൽ എത്തി. പ്രായം 75 പിന്നിട്ടെങ്കിലും ആവേശത്തോടെ സൗഹൃദം പുതുക്കി പഴയ ഓർമ്മകൾ പങ്ക് വച്ചു.ഐരാണിക്കുളം ഗവ : ഹൈസ്കൂളിലെ 1965 ബാച്ച് വിദ്യാർത്ഥികളുടെ സംഗമം അപൂർവ്വ കാഴ്ചയായി. സ്കൂൾ വിട്ടതിന് ശേഷം പിന്നീട് നേരിൽ കണ്ടിട്ടില്ലാത്തവരായിയിരുന്നു പലരും.പ്രധാന അദ്ധ്യാപിക ജയശ്രീ പി. എം.സംഗമം ഉദ്ഘാടനം ചെയ്തു.ടി. ഒ.മാത്യു അധ്യക്ഷത വഹിച്ചു.ഇന്ദുലേഖ പരമേശ്വരൻ, അരുൺ പി. വി., ഗോപി. ടി. എസ്.,പി. മോഹനൻ,ശ്രീധരൻ കടലായിൽ, പി. ആർ.സിന്ത, കെ. എൻ. ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.70000 രൂപ ചെലവ് വരുന്ന സി സി ടീവി ക്യാമറ ബാച്ചിന്റെ വകയായി സ്‌കൂളിന് സമ്മാനിച്ചു.പങ്കെടുത്ത എല്ലാവർക്കും മെമെന്റൊയും 10 ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ എടുത്ത ഗ്രൂപ്പ്‌ ഫോട്ടോയുടെ കോപ്പിയും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *