കോഴിക്കോട് : മഹാശിവലിംഗ ഘോഷയാത്രയ്ക്ക് ഹനുമാൻ സേന ഭാരതത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അഖണ്ഡഭാരത മഹാദേവ ജ്യോതിർ ലിംഗത്തിന് കോഴിക്കോട് തളി ക്ഷേത്ര പരിസരത്താണ് സ്വീകരണം നൽകിയത്. നൂറുകണക്കിന് ഭക്തജനങ്ങൾ ശിവലിംഗത്തിൽ നാമജപത്തോടുകൂടി അഭിഷേകവും അർച്ചനയും നടത്തി.ഹനുമാൻ സേന ചെയർമാൻ എ എം ഭക്തവത്സൻ ഉദ്ഘാടനം ചെയ്തു, സഞ്ജയ് നിസരി സുരേഷ് ആചാര്യ മുരളീധരസ്വാമികൾ, എ ഡി സുധാകരൻ, മാതാ അംബിക എന്നിവർ സംസാരിച്ചു. ശ്രീകല, ശ്യാമള, കെ സുരേന്ദ്രൻ, വിജയൻ, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി
മഹാശിവലിംഗ ഘോഷയാത്രയ്ക്ക് ഹനുമാൻ സേന ഭാരതത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
