കോവളം :തിരുവല്ലം ബി എൻ വി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ യശശരീരനായ തിരുവല്ലം എൻ അച്യുതൻനായരുടെ ജന്മഷതാബ്ദി ആഘോഷവും ബി എൻ വി ട്രസ്റ്റ്‌ ചെയർപേഴ്സൺ എം ഈശ്വരി അമ്മ ടീച്ചറിന്റെ നവതി ആഘോഷവും ബി എൻ വി മാനേജ്‌മെന്റിന്റെ 75ആം വാർഷിക ആഘോഷവും എ സുരേഷ് ബി എൻ വി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വം ഏറ്റെടുത്തതിന്റെ പത്താം വാർഷികവും ബിഎൻവിയം എന്ന പേരിൽ ആഘോഷിച്ചു. ബി എൻവിയം ചെയർമാനും പുഞ്ചക്കരി വാർഡ് കൗൺസിലറുമായ ഡി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം ചെയ്തു. ബിഎൻവിയം ജനറൽ കൺവീനർ ഡോ ജി മീനസുരേഷ് ബി എൻ വി നേർവഴി കളിലുടെ അവതരണം നടത്തി. ബി എൻ വി ട്രസ്റ്റ്‌ ചെയർപേഴ്സ്ൺ എം ഈശ്വരി അമ്മ ടീച്ചറിന്റെ മഹനിയ സാന്നിധ്യത്തിൽ ബി എൻവിയം മുഖ്യരക്ഷാധികാരി എ സുരേഷ് ഉപഹാരസമർപ്പണംനടത്തി തിരുവല്ലം വാർഡ് കൗൺസിലർ വി സത്യവതി ബിഎൻവിയം രക്ഷാധികാരി എ സുധീഷ് ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എസ് അജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബിഎൻവിയം ജോയിന്റ് ജനറൽ കൺവീനർ വി പ്രകാശ് കുമാർ സ്വാഗതവും ബിഎൻവിയം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ എൻ ഐ സുധീഷ് കുമാർ കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *