കോവളം :വിഴിഞ്ഞം മുഹയിദ്ധീൻ പള്ളി ദർഗ്ഗ ഷെരീഫിൽ ഉറുസ് നടന്നു. ഉറുസിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവർ ചന്ദന കുട നേർച്ചകൾ നടത്തി. വിവിധ ഡിപ്പോകളിൽ നിന്ന് കെ എസ് ആർ ടി സി ബസ് സൗകര്യം ഒരുക്കിയിരുന്നു. ദഫ് മുട്ടും മതപ്രഭാഷണ പരമ്പരയും ഉറുസിന്റെ ഭാഗമായി നടന്നു. പട്ടണ പ്രദിക്ഷണത്തോടു കുടിയും തുടർന്ന് നടന്ന ഹന്ദുരി വിതരണത്തോടു കുടിയും ഉറുസിന് പരിസമാപ്തിയായി.
