കോട്ടയം : കോട്ടയം കുമാരനല്ലൂരിൽ ട്രെയിനിടിച്ച് വയോധികൻ മരിച്ചു.ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത്.എറണാകുളം–കൊല്ലം മെമു ട്രെയിൻ ആണ് ഇടിച്ചത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.അതേസമയം, അപകടത്തെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾ വൈകി.
കോട്ടയത്ത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു
