തലയോലപ്പറമ്പ് : ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം – അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെയും സെന്റ് ജോർജ് സൺഡേ സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ വച്ച് കേശദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 9.30 ന് മോൻസ് ജോസഫ് എംഎൽഎ പരിപാടി ഉത്ഘാടനം ചെയ്യും. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിൽ അധ്യക്ഷനാകും. ഫാ. ആൽജോ കളപ്പുരക്കൽ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് അംഗം ശിൽപ്പ സാജു, പള്ളി ട്രസ്റ്റിമാർ തങ്കച്ചൻ കളമ്പു കാട്ടു, റിൻസൻ പന്നിക്കോട്ടിൽ,ഹെഡ് മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ എന്നിവർ സന്നിഹിതരായിരിക്കും.ക്യാൻസർ അതിജീവിതർക്ക് ധരിക്കാനുള്ള വിഗ് നിർമ്മിച്ചു സൗജന്യമായി നൽകുന്നതിന് വേണ്ടി ക്യാമ്പിൽ തലമുടി ശേഖരിക്കുന്നതാണ്. കുറഞ്ഞത് 12 ഇഞ്ച് നീളമുള്ളതും നര ബാധിച്ചിട്ടില്ലാത്തതുമായ മുടിയാണ് ആവശ്യം. സന്നദ്ധരായ ആർക്കും ക്യാമ്പിൽ വച്ച് മുടി ദാനം ചെയ്യാവുന്നതാണെന്ന് പള്ളി വികാരി ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ അറിയിച്ചു. ഉച്ചക്ക് 12.30 ന് ക്യാമ്പ് സമാപിക്കും. താല്പര്യമുള്ളവർ മുൻകൂട്ടി പേരുകൾ നൽകുന്നത് നന്നായിരിക്കും.അന്വേഷണങ്ങൾക്ക് : ബേസിൽ 98847 71406, ഫാ. ആൽജോ 6238130299
Related Posts
ഷിരൂർ ദുരന്തം; ഓർമകൾക്ക് ഇന്നേക്ക് ഒരു വയസ്
കാസർകോട്: ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. 2024 ജൂലൈ 16, അങ്കോളക്കടുത്ത് ഷിരൂരിലും പരിസര പ്രദേശങ്ങളിലും മഴ ശക്തമായി. ദേശീയപാത 66 യ്ക്ക് അരികിലെ…
തൃശ്ശൂരിൽ പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
തൃശ്ശൂർ: തൃശ്ശൂരിൽ പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എളവൂർ സ്വദേശി കൃഷ്ണൻ (30) ആണ് മരിച്ചത്.ചാലക്കുടി പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ…
അവസാനശ്വാസം വരെ തോട്ടം തൊഴിലാളികൾക്കും ഇടുക്കിയുടെ വികസനത്തിനു വേണ്ടി നിലകൊണ്ട നേതാവായിരുന്നു എന്ന് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചന യോഗത്തിൽ പറഞ്ഞു. അവസാനം നിമിഷവും…
