കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ സർജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസി.പ്രഫസർ വെള്ളൂർ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ.ജൂബേൽ ജെ.കുന്നത്തൂരിനെ (36)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.നാട്ടുകാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ജൂബലിനെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന്, ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
