ന്യൂറോ നെറ്റ് എറാണാകുളം ജില്ലാതല അബാക്കസ് ചാമ്പ്യൻഷിപ്പ് പറവൂർ മാർ ഗ്രിഗോറിയസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടന്നു. രാവിലെ മുതൽ നടന്ന മത്സരങ്ങൾക്ക് ശേഷം സമാപന സമ്മേളനം പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ന്യൂറോ നെറ്റ് സ്ഥാപകൻ ബിജു പച്ചിരിയാൻ അദ്ധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോബി പഞ്ഞിക്കാരൻ ആശംസകൾ നൽകി സംസാരിച്ചു. സെൻ്റ് തോമസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് നിബു കുര്യൻ അബൂക്കൻ , സ്കൂൾ മാനേജർ രഞ്ജൻ എബ്രാഹം,പ്രിൻസിപ്പാൾ ബിന്ദു ലെക്സിഷ്, ന്യൂറോ നെറ്റ് ഓഫീസർ പി.വി പ്രജിത്ത്, പ്രൊജക്റ്റ് മാനേജർ സിന്ധു മനോജ് എന്നിവർ സംസാരിച്ചു. മാർ ഗ്രിഗോറിയസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകരായ രേഖ, നിഷ , ദിവ്യ എന്നിവരുടെ കുട്ടികൾക്കാണ് ചാമ്പ്യൻഷിപ്പ് കിട്ടിയത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. കുട്ടികളുടെ കലാപരിപാടികളോടെ സമാപിച്ചു.
അബാക്കസ് ജില്ലാ ചാമ്പ്യൻഷിപ്പ്
