കോട്ടയം: ഏറ്റുമാനൂർ നഗരസഭഎ ഗ്രേഡാക്കി ഉയർത്തണമെന്ന്എൻസിപി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മന്ത്രി വി .എൻ .വാസവന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏറ്റുമാനൂരിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്നുംനഗരസഭയ്ക്ക് എ ഗ്രേഡിന് അർഹതയുണ്ടെന്നും യോഗംഅഭിപ്രായപ്പെട്ടു.ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽനിയോജകമണ്ഡലം പ്രസിഡൻറ്രഘുബാലരാമപുരം അധ്യക്ഷതവഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ്ബെന്നി മൈലാടൂർ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി കാണക്കാരി അരവിന്ദാക്ഷൻ, ജില്ലാ സെക്രട്ടറി പി. ഡി.വിജയൻ നായർ, കലാ സംസ്കൃതി ജില്ലാ പ്രസിഡന്റ് അഖിൽ,പ്രേകുമാർ കുമാരമംഗലം, അരുൺ, ഷൈജു അർപ്പുക്കര, ശ്രീനാഥ് തിരുവാർപ്പ്, മോഹൻദാസ് പള്ളിതാഴ, ബിനു ആതിരമ്പുഴ, എന്നിവർ പ്രസംഗിച്ചു.
ഏറ്റുമാനൂർ നഗരസഭഎ ഗ്രേഡാക്കി ഉയർത്തണം – എൻസിപി ഏറ്റുമാനൂർ നിയോജക മണ്ഡലം യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു
