. കടുത്തുരുത്തി ,കോട്ടയം .കിണറ്റിൽ വീണ രണ്ടര വയസ്സുകാരിക്ക് രക്ഷ ആയത് അച്ഛൻറെ സമയോചിതമായ ഇടപെടൽ കൊണ്ട്. മാഞ്ഞൂർ തുമ്പിൽപറമ്പിൽ സിറിലിന്റെ മകൾ ലെനറ്റ് (രണ്ടര ) വീണത് 40 40 അടി താഴ്ചയുള്ള കിണറ്റിൽ ആണ്. ചെറിയ ചുറ്റുമതിലെ ഇതിനു ഉണ്ടായിരുന്നുള്ളൂ .ചൊവ്വാഴ്ച വൈകിട്ട് കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്ക് സമീപമാണ് സംഭവം സിറിൽ ഖത്തറിൽ നേഴ്സ് ആണ് .ഒരാഴ്ചയ്ക്ക് മുമ്പാണ് സിറിലും മകൾ ലെനറ്റും നാട്ടിലെത്തിയത് .താമസിക്കാൻ വീട് നോക്കാനാണ് സിറളും മകളും ഭാര്യയുടെ അച്ഛൻ സിറിയക്കും അമ്മ ആനിയമ്മയും തിരുവല്ല സ്വദേശി ജെറിന്റെ കക്കത്തു മലയിൽ ഉള്ള വീട്ടിലെത്തുന്നത്. വീട് നോക്കുന്നത് തോമസ് കുട്ടിയാണ് .സിറിൽന് തോമസുകുട്ടി വീട് കാണിച്ചുകൊടുക്കുന്ന സമയത്തു ലെനറ്റ് മുറ്റത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു .സംഭവം കണ്ട ഉടനെ സിറിൽ കിണറ്റിലേക്ക് എടുത്തു ചാടി കുട്ടിയെ വെള്ളത്തിൽ നിന്നും മുങ്ങിയെടുത്തു. കിണറ്റിൽ 20അടി വെള്ളമുണ്ടായിരുന്നു. എന്നാൽ തിരികെ കയറാൻ കഴിഞ്ഞില്ല. ഉടൻ തോമാസകുട്ടിയും വീടിനു സമീപം കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു വരും ഇറങ്ങി ഇവരെ ചേർത്തുനിർത്തി. ഇതിനിടെ കുട്ടിയെ എടുത്തിരുന്ന സിറിൽ കുഴഞ്ഞു വീണപ്പോൾ തോമസുകുട്ടി കുട്ടിയെ എടുത്തു. സിറിലിനെ മോട്ടോർ പൈപ്പിൽ പിടിച്ചുനിർത്തി. കിണറ്റിൽ നിന്നും മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും പായലിലെ വഴക്ക് ഉള്ളതിനാൽ നടന്നില്ല. പിന്നീട് കടുത്തുരുത്തിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന ഏണിയും വലയും ഉപയോഗിച്ചാണ് ഇവരെ മുകളിൽ എത്തിച്ചത്. സിറിൽനെയും ലെനറ്റിനെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
40 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ രണ്ടര വയസ്സുകാരി കുഞ്ഞിനെ അച്ഛൻ രക്ഷപ്പെടുത്തി
