കോതമംഗലം: എംജി സര്‍വകലാശാല എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ നിമ ജിജോക്ക് ഡിവൈഎഫ്ഐ പൈമറ്റം യൂണിറ്റ് സ്നേഹോപഹാരം നല്കി. ആന്റണി ജോണ്‍ എംഎല്‍എ വീട്ടിലെത്തിയാണ് ഉപഹാരം കൈമാറിയത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമീന് സുഹൈല്‍, വൈസ് പ്രസിഡന്റ് സാവിയോ സജി, ജോയിന്റ് സെക്രട്ടറി എന്‍ എസ് മുസമ്മില്‍, വാര്‍ഡ് മെമ്പര്‍ സഫിയ സലീം, സിപിഐഎം ഏരിയ കമ്മിറ്റിയംഗം കെ ബി മുഹമ്മദ്, പൈമറ്റം ബ്രാഞ്ച് സെക്രട്ടറി വി എസ് നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
റാങ്ക് നേടിയ നിമ ജിജോക്ക് ആന്റണി ജോണ്‍ എംഎല്‍എ ഉപഹാരം നല്കി
