കോതമംഗലം. എറണാകുളം കോതമംഗലത്ത് കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വർഗീസിന്റെ വീട്ടിലേ കിണറ്റിൽ ശനിയാഴ്ച രാത്രിയാണ് ആന വീണത്.കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി . രക്ഷപ്പെട്ട ഉടനെ തന്നെ ആന കാട്ടിലേക്ക് ഓട്കയും ചെയ്തു. നിരന്തരം കാട്ടാന ശല്യം ഉള്ള ജനവാസ മേഖലയാണിത്. പ്രദേശത്ത് സ്ഥിരമായി ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും മറ്റു നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്ന ആനയാണ് കിണറ്റിൽ വീണു ഇരിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നത് . ആനയുടെ ശല്യം കാരണം സ്ഥലത്ത് കൃഷി ചെയ്യാനോ കിണർ കുഴിക്കാനോ പറ്റുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.അതുകൊണ്ടുതന്നെ ആനയെ കരകയറ്റൻ അനുവദിക്കാതെ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. വന്യജീവി ശല്യം പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാതെ ആനയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞിരുന്നു എന്നാൽ എത്രയും വേഗം സ്ഥലത്ത് ഇലക്ട്രിക് ഫേൻസിങ് സ്ഥാപിക്കാം എന്ന് ജില്ലാ കലക്ടർ നാട്ടുകാർക്ക് ഉറപ്പു നൽകി .അതോടെയാണ് പ്രതിഷേധത്തിന് അറുതി വരികയും ആനയെ കരകയറ്റുകയും ചെയ്തത്.
കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി
