കൊല്ലം: പൂജയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഇളമ്പള്ളൂർ സ്വദേശി പ്രസാദ്( 54)നേ പോലീസ് അറസ്റ്റ് ചെയ്തു.ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.ഗ്രഹനാഥന് ദുർമരണം സംഭവിക്കും കൂടാതെ കുടുംബത്തിലുള്ളവർക്ക് ആപത്തുകൾ ഉണ്ടാവും എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരിൽ 4 ലക്ഷം രൂപയും മറ്റ് ആവശ്യങ്ങൾ പറഞ്ഞ് 5.5 ലക്ഷം രൂപയും ആണ് പ്രസാദ് തട്ടിയെടുത്തത് . തട്ടിപ്പിനിരയായ കുടുംബത്തിൻറെ നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരിയായിരുന്നു പ്രസാദ്. ശത്രു ദോഷങ്ങൾ ഉള്ളതായി അതിന് പരിഹാരമായി പൂജകൾ ചെയ്തില്ലെങ്കിൽ ഗൃഹനാഥൻ്റെ മരണം കുടുംബാംഗങ്ങൾക്ക് വൻ വിപത്തുകൾ ഉണ്ടാകുമെന്നും മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ഓൺലൈൻ ആയാണ് പണം കൈപ്പറ്റിയത് .തുക കൈമാറിയ ശേഷം പൂജകളെ കുറിച്ച് ചോദിച്ചപ്പോൾ കുടുംബത്തെ ഹൈദരാബാദിൽ നിന്നുംഒ പ്രസാദ് വിളിച്ചുവരുത്തി അനുബന്ധപൂജകൾ കൂടി ചെയ്യേണ്ടത് ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു .പരാതിക്കാരുടെ കുടുംബക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു പോയി എന്ന് മനസ്സിലാക്കിയ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
പൂജയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത പൂജാരിയേ അറസ്റ്റ് ചെയ്തു
