.കൊച്ചി .കളമശ്ശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശ്ശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ രാത്രി 11:30 നാണ് സംഭവം നടന്നത്. ഞാറക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്റെ മകൻ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ തോപ്പുംപടി സ്വദേശികളായ സനോജും പ്രസാദും പോലീസ് പിടിയിലായിട്ടുണ്ട്. ഓട്ടോറിക്ഷ കൂലി കൊടുക്കാത്തതിനുള്ള തർക്കമാണ് ആക്രമണ കാരണമെന്ന് പറയുന്നു
ഓട്ടോറിക്ഷ കൂലിയെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ടു
