കൊച്ചി: വയോജനങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൻ്റെ ആഗോള സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വോളൻ്റിയേഴ്‌സുമായി സഹകരിച്ച് സൗജന്യ എച്ച്ബിഎ1സി ടെസ്റ്റ് കാമ്പയിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി. ലോക പ്രമേഹ ദിനാചരണത്തിൻ്റെ ഭാഗമായി ആലുവ വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിൽ സംഘടിപ്പിച്ച ക്യാമ്പയിൻ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ വൃദ്ധസദനങ്ങളിലെ 500 മുതിർന്ന പൗരന്മാർക്ക് സൗജന്യ പ്രമേഹപരിശോധന ചെയ്യാൻ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ അസിസ്റ്റൻ്റ് ജനറൽ മാനേജർ ലത്തീഫ് കാസിം, വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. മൻസൂർ ഹസ്സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.