കണ്ണൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

കണ്ണൂർ ചേലേരി മാലോട്ട് ഇതര സംസ്ഥാനക്കാരിയായ യുവതി പ്രസവത്തിനിടെ മരിച്ചു. അസം സ്വദേശിനി ജസീന (30) ആണ് മരിച്ചത്. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയിൽ വച്ചായിരുന്നു പ്രസവം. എന്നാൽ പ്രസവത്തിന് പിന്നാലെ തളർന്നുവീണ യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ഒരുമാസം മുൻപാണ് ജസീന ഭർത്താവ് നാലു വയസ്സുകാരനായ മകൻ എന്നിവർക്കൊപ്പം മാലോട്ടെ വാടകവീട്ടിൽ താമസം തുടങ്ങിയത്. സംഭവത്തെ തുടർന്ന് ജസീനയുടെ ഭർത്താവും ബന്ധുക്കളും ഒളിവിലാണ്. നവജാത ശിശുവിനേ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നാലു വയസ്സുകാരനായ മകൻ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *