മകളുടെ മരണാനന്തര ചടങ്ങിന് സാധനങ്ങളുമായി വന്ന ലോറി മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം .

കണ്ണൂർ .മകളുടെ 41 ചരമദിന ചടങ്ങിന് സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അമ്മ മരിച്ചു. മേക്കുന്ന് മത്തിപറമ്പ് ഒളവിലം നോർത്ത് എൽ പി സ്കൂളിന് സമീപം കുണ്ടൻ ചാലിൽ ജാനു(85) ആണ് മരിച്ചത്. മുറ്റത്ത് തുണി അലക്കുകയായിരുന്നു ജാനുവിന്റെ ദേഹത്തേക്കാണ് ലോറി വീണത് .കാൻസർ ബാധിച്ചു മരിച്ച മകൾ പുഷ്പയുടെ മരണാനന്തര ചടങ്ങ് ഇന്നാണ് നടക്കേണ്ടിയിരുന്നത്. മക്കളും കൊച്ചുമക്കളും ബന്ധുക്കളും എല്ലാം വീട്ടിലുണ്ടായിരുന്നു ഈ സമയത്ത് .വാടകസാധനങ്ങളുമായി എത്തിയ മിനിലോറി വീടിനു സമീപം തിട്ടയിൽ നിർത്തി, സ്കൂട്ടർ അരികിലേക്ക് മാറ്റാൻ ഡ്രൈവർ ഇറങ്ങിയപ്പോൾ വണ്ടി ഉരുണ്ട് 10 മീറ്റർ താഴെ മുറ്റത്തേക്ക് വീഴുകയായിരുന്നു .റോഡിനോട് ചേർന്നുള്ള അലക്ക് കല്ലിലേക്ക് ലോറി മുൻഭാഗം കുത്തി നിന്നു. അടിയിൽപ്പെട്ട ജാനുവിന്റെ കൈകൾ മുറിഞ്ഞു വീണു .തലയ്ക്കും പരിക്കേറ്റു. മണ്ണുമാന്തി കേന്ദ്രം എത്തിച്ച് ലോറി മാറ്റിയാണ് ജാനുവിനെ പുറത്തെടുത്തത് .കണ്ണൂർ ചാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ജാനുവിന്റെ സംസ്കാരം ഇന്ന് വീട്ടു പറമ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *