കടുത്തുരുത്തി: കടുത്തുരുത്തി മാന്നാറിൽ ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ പടുത്തുയർത്തിയ ശ്രീനാരായണ പഠനകേന്ദ്രം നാടിന്റെ മുഖശ്രീയായി. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയനിലെ 2485ാം നമ്പർ മാന്നാർ ശാഖായോഗം പണികഴിപ്പിച്ചതാണ് ശ്രീനാരായണ ദർശന പഠന കേന്ദ്രം. മാന്നാറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം ആധുനിക രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. 2023 ജനുവരി 26നാണ് കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിയാണ് പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. ശാഖയുടെ വാർഷിക പൊതുയോഗ ബജറ്റിൽ 70 ലക്ഷം രൂപ തുക ഉൾക്കൊള്ളിച്ചാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 59 ലക്ഷം രൂപ ശ്രീനാരായണ ദർശന പഠന കേന്ദ്രത്തിന് ചിലവായി. രണ്ടര വർഷമെടുത്താണ് നിർമ്മാണം പൂർത്തീകരിച്ചത്. ശിലാഫലക അനാച്ഛാദനവും പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനവുംശ്രീ. എ.ഡി. പ്രസാദ് ആരിശ്ശേരിൽ (ബഹു. യൂണിയൻ പ്രസിഡൻ്റ്, എസ്. എൻ. ഡി.പി. യോഗം കടുത്തുരുത്തി) നടത്തിസമ്മേളനം ഉദ്ഘാടനം ശ്രീ. സി.എം. ബാബു (ബഹു. യൂണിയൻ സെക്രട്ടറി, എസ്. എൻ.ഡി.പി. യോഗം കടുത്തുരുത്തി & യോഗം കൗൺസിലർ)ഗുരുസ്മരണ വനിതാസംഘം മാന്നാർ യൂണിറ്റ്സ്വാഗതംശ്രീ. കെ. പി. കേശവൻ (ശാഖാ പ്രസിഡന്റ്)ശ്രീ. കെ. എസ്. കിഷോർകുമാർ(ബഹു. യൂണിയൻ വൈസ് പ്രസിഡൻ്റ്, എസ്.എൻ.ഡി.പി. യോഗം കടുത്തുരുത്തി)മുഖ്യപ്രഭാഷണവുംആമുഖ പ്രസംഗവുംശ്രീ. ടി. സി. ബൈജു (ബഹു. ബോർഡ് മെമ്പർ എസ്.എൻ.ഡി.പി. യോഗം)ശ്രീ. സ്റ്റീഫൻ പാറാവേലി (1-ാം വാർഡ്മെമ്പർ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്ശ്രീ. നോബി മുണ്ടക്കൽ (19-ാം വാർഡ്മെമ്പർ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്ശ്രീ. ഷാജുകുമാർ കെ.എസ്. (ശാഖാ വൈസ് പ്രസിഡന്റ്റ്)ശ്രീമതി ലാലി ശശി (യൂണിയൻ കമ്മറ്റി മെമ്പർ)ശ്രീ. എ.എൻ. സുധാർത്ഥൻ (കൺവീനർ, നിർമ്മാണകമ്മറ്റി)ശ്രീമതി ഉഷാ മോഹനൻ (പ്രസിഡൻറ്, വനിതാസംഘം മാന്നാർ യൂണിറ്റിശ്രീ. പി.പി. അജിനാഥ് (ചെയർമാൻ, ഗുരുദർശന കുടുംബയൂണിറ്റിശ്രീമതി ഷൈലാ ബാബു (ചെയർപേഴ്സൺ, ഗുരുകൃപ കുടുംബയൂണിറ്റ്തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു
