.ജയ്പൂർ . പുതിയതായി വാങ്ങിയ കാർ പ്രതീക്ഷിച്ച വിധം ഓടാത്തതിന് അതിൻറെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് താരങ്ങളായ ഷാരൂഖാന്റെയും ദീപികയുടെയും പേരിൽ കേസ് കൊടുത്തു അഭിഭാഷകൻ. രാജസ്ഥാനിലെ ഭരത് പുരിലുള്ള മധുര ഗേറ്റ് പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെയുള്ള പരാതി .അഭിഭാഷകൻ കൃതി സിംഗ് ആണ് കേസ് കൊടുത്തത്. വഞ്ചന ആരോപിച്ചാണ് കേസ്. ഹരിയാനയിലെ സോണിപതത്തിൽ നിന്ന് 23.97 ലക്ഷം രൂപയ്ക്ക് 2022 ലാണ് സിംഗ് കാർ വാങ്ങിയത് .അധികം വൈകാതെ വണ്ടിക്ക് കാര്യമായ സാങ്കേതിക പിഴവ് ഉണ്ടെന്ന് സിംഗ് ആരോപിച്ചു .വാങ്ങിയ സ്ഥാപനത്തോട് പറഞ്ഞപ്പോൾ അത് നിർമ്മാണ തകരാർ ആണെന്ന് സമ്മതിച്ചു .താൽക്കാലിക പരിഹാരവും നിർദ്ദേശിച്ചു .പ്രശ്നം പതിവായതോടെ സാമ്പത്തിക നഷ്ടവും ശാരീരിക, മാനസിക ബുദ്ധിമുട്ടുണ്ടായി എന്നും പരാതിയിൽ അഭിഭാഷകൻ പറയുന്നു .
Related Posts
യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി
കേരളത്തിന്റെ ജനകീയ യുവജന നേതാവ് ഷാഫി പറമ്പിൽ എംപിയെ അകാരണമായി മർദ്ദിച്ച പോലീസ് രാജിനെതിരെയും ശബരിമല അയ്യപ്പന്റെ കിലോ കണക്കിന് സ്വർണം കൊള്ള ചെയ്ത അമ്പലം വിഴുങ്ങി…

മലയാളി യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
സലാല: മലയാളി യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മനെയാണ് ( 31) സലാലയിൽ മരിച്ച നിലയിൽ…

വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയത് ഗൗരവതരം : രൂപേഷ് ആർ. മേനോൻ
വൈക്കം : വൈക്കത്തും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയെയാണ്. അവിടെയാണ് അപസ്മാരത്തിന് ചികിത്സ തേടി എത്തിയ കുട്ടിക്ക് മാനസിക വെല്ലുവിളി…