ചാലക്കുടി: മുരിങ്ങൂർ കല്ലുംകടവ് റോഡ് ഇസ്രായേൽ ടവറിൽ പ്രവർത്തിക്കുന്ന സിഗ്മ സ്ക്വയർ ബിൽഡേഴ്സിന്റെ സ്വാതന്ത്ര്യ ദിനാഘോഷം കാരുണ്യ പ്രവാഹ വേദിയായി. നൈജോ പുല്ലേലിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സിഗ്മ സ്ക്വയർ ബിൽഡേഴ്സിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് നൈസി ബേബി പതാക ഉയർത്തി. അന്നാ റോസ് ബേബി ഗാനം ആലപിച്ചു. വിവിധ തലത്തിൽ അർഹരായവർക്ക് ഉണ്ണിക്കുട്ടൻ ചിറ്റേടത്ത് ധനസഹായം വിതരണം ചെയ്തു.നൈജോ പുല്ലേലിയെപ്പോലുള്ള ബിസിനസുകാർ സമൂഹത്തിന് കരുത്തു പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജിജി ജോയിയും ധനസഹായ വിതരണത്തിൽ പങ്കാളിയായി. എം.എ. ജോസ് നന്ദി പ്രകാശനം നടത്തി.ബേബി , നിസാം നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദിനാഘോഷത്തിന്റെ ഭാഗമായി ഏവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
