തിരുവനന്തപുരം: രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്ററി ഹിന്ദി പരീക്ഷ മാറ്റി വെച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കന്ററി പരീക്ഷാ വിഭാഗം ആണ് അറിയിച്ചത്. ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിവയ്ക്കുന്നു എന്നാണ് അറിയിപ്പ്.ചോദ്യപേപ്പർ മാറി പൊട്ടിച്ചതാണ് കാരണം എന്നാണ് പ്രാഥമിക വിവരം.
നാളെ നടത്താനിരുന്ന ഹയർ സെക്കന്ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു
