കൊച്ചി: ഐഎഫ്എസ് ഉദ്യോഗസ്ഥക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റ വിമുക്തനാക്കി .ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി . ജസ്റ്റിസ് കൗസർ എടപ്പഗ്ത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ശിക്ഷ റദ്ദാക്കുകയായിരുന്നു . കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ ഐഎഫ്എസ് ഉദ്യോഗസ്ഥയുടെയും മറ്റു സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് വിചാരണ കോടതിയും ജില്ലാ കോടതിയും ശിക്ഷിച്ചിരുന്നത് .എന്നാൽ പരാതിക്കാരുടെ മൊഴിയിൽ ചില അവ്യക്തതകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ശിക്ഷ നടപടി റദ്ദാക്കുകയായിരുന്നു .കേരള വനവകുപ്പിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയ്ക്ക് നേരെ 1999 ഫെബ്രുവരി 27ന്നാണു അതിക്രമം ഉണ്ടായത് .ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി തിരിച്ചിറങ്ങാൻ നേരം മോശമായി പെരുമാറി എന്നാണ് പരാതി.
ലൈംഗിക അതിക്രമ കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി വെറുതെ വിട്ടു
