ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം അക്ഷയകുമാർ .ഹെലികോപ്റ്ററിൽ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ വന്നിറങ്ങിയതാരം കേരളീയ വേഷമാണ് ധരിച്ചത് . മുണ്ടും കുർത്തയും അണിഞ്ഞതാണ് താരം ഗുരുവായൂരിൽ എത്തിയത്. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസ്ഇൽ എത്തിയ അക്ഷയ കുമാർ ആചാരപരമായ വേഷങ്ങൾ ധരിച്ച് ആണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത് .ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം ks ബാലഗോപാൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ കുമാർ എന്നിവർ ചേർന്നാണ് അക്ഷയ കുമാറിനെ സ്വീകരിച്ചത് .ആദ്യമായാണ് അക്ഷയ് കുമാർ ഗുരുവായൂരിൽ എത്തുന്നത് . പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തിൽ അഭിനയിക്കാനാണ് അക്ഷയ് കുമാർ കേരളത്തിൽ എത്തിയത്
ഗുരുവായൂരപ്പനെ തൊഴുത് ബോളിവുഡ് താരം അക്ഷയ് കുമാർ
