ഗൂഡല്ലൂർ: നീലഗിരി ഓവേലിയിൽ വീണ്ടും കാട്ടാന ആക്രമണം. ബൈക്ക് യാത്രക്കാരനെ കാട്ടാന പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു .എല്ലമല സ്വദേശിയിൽ നൗഷാദ് (42)നെയാണ് കാട്ടാന ആക്രമിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സമീപത്തെ തേയില തോട്ടത്തിൽ നിന്ന് റോഡിൽ ഇറങ്ങിയ കാട്ടാന ബൈക്കിന് പിറകെ ഓടി നൗഷാദിനെ ആക്രമിക്കുകയായിരുന്നു. തകർന്നു കിടക്കുന്ന റോഡിലൂടെ ബൈക്ക് ഓടിക്കുന്നത് ദുഷ്കരമായതിനാൽ നൗഷാദ് ബൈക്ക് ഉപേക്ഷിച്ചു എങ്കിലും പിറകെ കാട്ടാന എത്തി. രക്ഷപ്പെട്ട നൗഷാദ് തൊട്ടടുത്തുണ്ടായിരുന്ന കൊല്ലിയിലേക്ക് എടുത്തുചാടി. ബഹളം കേട്ട് ഓടിയെത്തിയവർ കാട്ടാനയെ തുരത്തുകയും നൗഷാദിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു . വീഴ്ചയിൽ ഇയാളുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്.
ബൈക്ക് യാത്രക്കാരനെ കാട്ടാന പിന്തുടർന്ന് ആക്രമിച്ചു
