ആശങ്കകൾക്ക് വിരാമിട്ടുകൊണ്ട് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ആരോഗ്യവാനായി സിനിമയിലേക്ക് മടങ്ങിയെത്തുന്ന വാർത്ത നമ്മളെല്ലാവരും കേട്ടു. ഇപ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷ ഭരിതമായി മമ്മൂട്ടിയുടെ പുതിയ ചിത്രം കളങ്കാവലിൻറെ ടീസർ പുറത്തുവന്നിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തൻറെ പുതിയ ചിത്രത്തിൽ ഒരു വിരുന്നു തന്നെയാണ് ആരാധകർക്കായി മമ്മൂട്ടി ഒരുക്കിയിരിക്കുന്നത് .സൺഗ്ലാസ് ധരിച്ച് കിടിലൻ ലുക്കിൽ ആണ് മമ്മൂട്ടി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിൻറെ ബിജിഎം മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു .വിനായകൻ, അസീസ് നെടുമങ്ങാട് ,ജിബിൻ ഗോപിനാഥ് തുടങ്ങിയ താരങ്ങളെയും ടീസറിൽ കാണാം. ദുൽഖർ സൽമാൻ നിർമ്മിച്ച സൂപ്പർ ഹീറോ ചിത്രമായ ലോകയ്ക്കൊപ്പം തീയറ്ററിലാണ് കളങ്കാവലിന്റെ ടീസർ ആദ്യമായി കാണിച്ചത്. പിന്നാലെ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലും ടീസർ റിലീസ് ചെയ്തു .ദുൽഖറിന്റെ വേഫറർ ഫിലിംസ് ആണ് കളങ്കാവൽ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത് ചിത്രമാണ് ഇത്.
കളങ്കാവൽ ടീസർ എത്തി; അടിപൊളി സ്റ്റൈലിൽ മമ്മൂട്ടിയും, കിടിലം ബിജിഎം കൂടെ വിനായകനും.
