തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് മുതൽ. യുപി, ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ഇന്നു മുതൽ പരീക്ഷ ആരംഭിക്കുന്നത്.എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ ആരംഭിക്കുക. ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പ്ലസ് ടു പരീക്ഷ 27നും. പരീക്ഷ സമയങ്ങളില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 29ന് നടക്കും. മറ്റ് ക്ലാസുകളില്‍ രണ്ടുമണിക്കൂറാണ് പരീക്ഷ.അതിനിടെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് മുതൽ
