സഹൃദയയിൽ ജലപരിശോധനാ ലബോറട്ടറി

പൊന്നുരുന്നി: എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ പൊന്നുരുന്നി ഓഫീസിനോടനുബന്ധിച്ച് ജലപരിശോധനാ ലബോറട്ടറിക്കു തുടക്കമായി. നബാർഡിൻ്റെ സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്ന ജലാശയങ്ങളിലെ മാലിന്യങ്ങൾ സസ്യങ്ങളുടെ സഹായത്തോടെ നീക്കം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ലബോറട്ടറി സ്ഥാപിച്ചത്. നബാർഡ് ജില്ലാ ഡവലപ്മെൻ്റ് മാനേജർ അജീഷ് ബാലു ഉദ്ഘാടനകർമം നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യൂസ് എന്നിവർ സംസാരിച്ചു. ലബോറട്ടറിയിൽപൊതുജനങ്ങൾക്കും മിതമായ നിരക്കിൽ ജലപരിശോധനാ സൗകര്യം ലഭ്യമാക്കുമെന്ന് ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.ഫോട്ടോ: സഹൃദയ ജലപരിശോധനാ ലബോറട്ടറി നബാർഡ് ജില്ലാ ഡവലപ്മെൻ്റ് മാനേജർ അജീഷ് ബാലു ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തു വെള്ളിൽ സമീപം.

Leave a Reply

Your email address will not be published. Required fields are marked *