പീരുമേട് :വണ്ടിപ്പെരിയാർ ടൗണിലെ കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പീരുമേട് എം.എൽ.എ വാഴൂർ സോമൻ . മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ഫണ്ട് അനുവദിച്ച്നിലവിലെ ഭരണ സമിതി നിർമ്മാണമാരംഭിച്ചെങ്കിലും തറക്കല്ല് ഇടുവാൻ പോലും സാധിച്ചില്ല.ഇതിനിടെ കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിനായി എസ്റ്റേറ്റ് വിട്ടു നൽകിയ സ്ഥലം തിരിച്ചു പിടിക്കുമെന്ന വാദവുമായി മാനേജ്മെന്റ് രംഗത്തെത്തിയതോടെയാണ് എം.എൽ.എ വ്യക്തത വരുത്തിയത്.നിലവിലുണ്ടായിരുന്ന പൊതു ശൗചാലയം കാലഹരണപെട്ട തോടെ പുതിയ ശൗചാലയ നിർമ്മാണത്തിനായി മുൻ പഞ്ചായത്ത് ഭരണ സമിതി ഫണ്ടനുവദിക്കുകയും ഈ ഭരണ സമിതിയുടെ കാലത്ത് പ്രാഥമിക നിർമ്മാണ ഘട്ടം ആരംഭിക്കുകയും ചെയ്തു വെങ്കിലും പൊതുശൗചാലയ നിർമ്മാണം എങ്ങും എത്തിയതുമില്ല . ഇതിനിടെ മലമൂത്ര വിസർജനത്തിനായിഡ്രൈവർമാർ നിർമ്മിച്ചതാത്ക്കാലിക മറ പൊളിച്ച് നീക്കിയതോടെ പൊതു ശൗചാലയ നിർമ്മാണത്തിനായി വാഴൂർ സോമൻ 40 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.ഈ സാഹചര്യത്തിൽ നിർമ്മാണത്തിനായി കോണി മാറ എസ്റ്റേറ്റ് മാനേജ്മെന്റ് വിട്ടു നൽകിയ സ്ഥലം തിരിച്ചു പിടിക്കുമെന്ന വാദവുമായി രംഗത്തെത്തിയത്. പൊതുശൗചാലയത്തിനൊപ്പം സംരക്ഷണ ഭിത്തി കൂടി നിർമ്മിക്കേണ്ടതിനാൽ ഇതിനാവശ്യമായ തുക കൂടി അനുവദിച്ച് നിർമ്മാണമാരംഭിക്കുവാൻ സാധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ
