. കുറച്ചു ദിവസങ്ങളായി ചൂടിൽ വലയുന്ന ചെന്നൈക്ക് ശനിയാഴ്ച രാത്രി ലഭിച്ചത് അപ്രതീക്ഷിത മഴയാണ്. രാത്രി 11:00 ആണ് ചെന്നൈയുടെ വിവിധ ഇടങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ മഴ പെയ്തത് .ഒരു മണിക്കൂറിന്ള്ളിൽ 100 മില്ലിലിറ്റർ മഴയാണ് പലയിടത്തും പെയ്തത്. 24 മണിക്കൂറിനിടെ നുങ്കപാക്കത്ത് 81.9 മില്ലി ലിറ്റർ മഴയും മെഡിക്കൽ കോളേജ് മേഖലയിൽ 97.5 മില്ലിലിറ്റർ മഴയും രേഖപ്പെടുത്തി. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ച മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിരിക്കുകയാണ്. കേരളത്തിലും കാറ്റ് അനുകൂലം ആയതിനാൽ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരം ,കൊല്ലം, ആലപ്പുഴ ,കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Related Posts

ഗ്യാരേജില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
മൂവാറ്റുപുഴയിൽ കെ എസ് ആര് ടി സിയുടെ ഉപയോഗശൂന്യമായ ഗ്യാരേജില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സമീപവാസികള്‍ മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ കെ എസ് ആര്…

അറബികടലിലെ തീവ്ര ന്യൂനമർദ്ദം; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത.ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം അതി തീവ്ര ന്യൂന മർദ്ദമായി മാറിയതോടെയാണ്…

സംസ്കൃതി ഖത്തർ സാഹിത്യോത്സവം ഇന്ന്
ദോഹ: സംസ്കൃതി ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വെള്ളിയാഴ്ച വക്റയിലെ ഡി.പി.എസ് എം.ഐ.എസ് ഓഡിറ്റോറിയത്തിൽ സാഹിത്യോത്സവം സംഘടിപ്പിക്കും.ഉച്ചക്ക് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ പ്രവാസി മലയാളികളുടെ സാഹിത്യ…