ചെന്നൈ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. 15 കാരിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാസർപാടി സ്വദേശിയായ മണികണ്ഠൻ(26)നേ ആണ് എം കെ ബി നഗർ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാസർ പാടിയിലെ മുത്തശ്ശിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച വൈകിട്ട് ബോധരഹിതയായി കാണപ്പെട്ടതിനെ തുടർന്ന് വൈദ്യ പരിശോധനയിൽ കുട്ടി മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് പെൺകുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോളാണ് സമീപവാസിയായ യുവാവ് മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ച വിവരം പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ ഒന്നരവർഷമായി പെൺകുട്ടിയുമായി സഹഹൃദത്തിൽ ആയിരുന്നുവെന്നും പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നൽകി ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നും പ്രതിമൊഴി നൽകി. ഇയാളെ കോടതിയിൽ ഹാജരാക്കി,റിമാൻഡ് ചെയ്തു.
Related Posts
കാസർകോഡ് കാറും ലോറിയും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
കാസർകോട് .ലഹരി കേസിലെ പ്രതിയായ ഡോക്ടറെ അന്വേഷിച്ചു പോകുന്നതിനിടെ ചെങ്കള നാലാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.…
ഇക്റഅ് നോളഡ്ജ് ഹബ്ബിൽ” സ്വാതന്ത്ര്യ ദിനാഘോഷം”*
, കേരള നദുവത്തുൽ മുജാഹിദീൻ (കെഎൻഎം) മർക്കസുദ്ദഅവയുടെ ആഭിമുഖ്യത്തിൽ കൊട്ടിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള “ഇക്റഅ് നോളഡ്ജ് ഹബ്ബിൽ” 79-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്…
നടനും അവതാരകനുമായ രാജേഷ് കേശവ് ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിൽ
.നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ .നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ് രാജേഷ് .ഞായറാഴ്ച രാത്രി കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം തളർന്നുവീണ രാജേഷിനെ…
