ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ മലയാളി താരം മിന്നുമണി ക്യാപ്റ്റൻ

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ ഇന്ത്യ എ സ്ക്വാഡിനെ മലയാളി താരം മിന്നുമണി നയിക്കും. ഷഫാലി വർമ ഉൾപ്പെടെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന താരങ്ങളെയും സന്നാഹ മത്സരങ്ങൾക്കുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ആസ്ട്രേലിയ ‘എ’ക്കെതിരെ നടന്ന പരമ്പരയിൽ 2-1ന്‍റെ വിജയം നേടാൻ ഇന്ത്യൻ സംഘത്തിനായിരുന്നു. രാധാ യാദവായിരുന്നു അത്തവണ ക്യാപ്റ്റൻ.വൈസ് ക്യാപ്റ്റനായിരുന്ന മിന്നുമണിക്ക് ഇത്തവണ ക്യാപ്റ്റൻസി ചുമതലയാണ് ബി.സി.സി.ഐ നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *