വീയപുരം : വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാർ(49) ആണ് അറസ്റ്റിലായത്.വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിൽ ആണ് അറസ്റ്റ്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
പോക്സോ കേസ്;സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
