പീരുമേട്:ഓണത്തിന് വിൽക്കാൻ ലക്ഷ്യമിട്ട് പെരുവന്താനം കുപ്പകയത്ത് വൻതോതിൽ ചാരായ നിർമാണം;200 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളുംപോലീസ്പിടികൂടി .കുപ്പക്കയം കാപ്പ്കുളങ്ങര വീട്ടിൽ ജയചന്ദ്രനെ പോലിസ് അറസ്റ്റ്ചെയ്തു. പീരുമേട്ഡി.വൈ.എസ്.പിയുടെ ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ട്രാവൻകൂർ റബ്ബർ ആൻഡ് ടി എസ്റ്റേറ്റിൽ കുപ്പക്കയം ഡിവിഷനിൽ നടന്ന പരിശോധനയിലാണ് 200 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും പിടി കൂടിയത്. തൊണ്ടിമുതലും പ്രതിയേയും പെരുവന്താനം പോലിസിന് കൈമാറി.
200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി;ഒരാൾ അറസ്റ്റിൽ
