തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യടെ ഭർത്താവ് സതീഷ് അറസ്റ്റിൽ .തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത് .സതീഷിനെ വലിയതുറ പോലീസിന് കൈമാറി. മരണത്തിന് പിന്നിൽ സതീഷ് ആണെന്ന് അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു .സതീഷ് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്ന് അതുല്യ ആത്മഹത്യ ചെയ്തെന്നാണ് കുടുംബം പറയുന്നത്. എന്താണ് സംഭവിച്ചത് എന്ന് അറിയണമെന്ന് പിതാവ് രാജശേഖരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നേരത്തെ കേരളപോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു ഇയാൾക്കെതിരെ.ജൂലൈ 19 നു പുലർച്ചെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയേ കണ്ടെത്തിയത് .കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമ്മാണ കമ്പനിയിൽ എൻജിനീയമായ സതീഷിനെ ഷാർജ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. രാത്രി അതില്യുമായി വഴക്കിടുന്നതായി ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് സതീഷ് പറഞ്ഞത്. സ്ഥിരം മദ്യപിക്കും എന്നും കുടിച്ചു കഴിഞ്ഞാൽ അതുല്യയേ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികമായി പീഡനങ്ങൾ സഹിക്കവയ്യാതെ അതുല്യ ഷാർജ പോലീസ് പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകുന്നതിനു മുൻപേ യുവതി ജീവിതത്തോട് വിട പറഞ്ഞു.
അതുല്യയുടെ മരണം ഭർത്താവ് സതീഷ് അറസ്റ്റിൽ
