ആലപ്പുഴ: ആലപ്പുഴ അരൂർ -തുറവൂർ ഉയരപ്പാത നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ നിർമാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു.അശോക ബിൽഡ്കോൺ കമ്പനിക്കെതിരെ അരൂർ പൊലീസാണ് കേസെടുതിരിക്കുന്നത്. സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും എഫ്ഐആറിൽ പറയുന്നു.പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം ഉണ്ടായത്. അരൂർ – തുറവൂർ ദേശീയപാതയിൽ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ നിലം പതിക്കുകയായിരുന്നു. റോഡിലൂടെ കടന്നുപോയ പിക്കപ്പ് വാനിന്‍റെ മുകളിലേക്കാണ് ഗർഡർ വീണത്. പിക്കപ്പ് വാൻ ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. മൂന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് പിക്കപ്പ് വാൻ നീക്കി മൃതദേഹം പുറത്തെടുത്തത്.
ആലപ്പുഴ ഗർഡർ അപകടം; നിർമാണ കമ്പനിക്കെതിരെ കേസ്
