ലഹരിക്കെതിരെ ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റൺ ആഗസ്റ്റ് 24 ന്

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് അത് ലറ്റിക്കോ ഡി ആലപ്പി സ്പോർട്സാണ് ലഹരി എന്ന സന്ദേശം നൽകി കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ഡ്യൂറോ ഫ്ളക്സ് ബീച്ച് മാരത്തോണിൻ്റെ അഞ്ചാമത് എഡിഷൻ ആഗസ്റ്റ് 24 ന് ഉച്ചകഴിഞ്ഞ് 3 30ന് സംഘടിപ്പിക്കും.ഇന്ത്യൻ ക്രിക്കറ്റിൻ്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ധീൻ മുഖ്യ അതിഥിയായി പങ്കെടുതേക്കും. വിവിധ ഇനങ്ങളിലായി 10 കിലോമീറ്റർ മാരത്തോൺ കെ.സി.വേണുഗോപാൽ എം.പി.യും, 5 കിലോമീറ്റർ പി . പി. ചിത്തരഞ്ജൻ എം.എൽ.എ.യും, 3 കിലോമീറ്റർ ഫൺ റൺ എച്ച്. സലാം എം.എൽ.എയും ഫ്ളാഗ് ഓഫ് ചെയ്യും. മത്സര വിജയികൾക്ക് 1 ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫികളും നൽകും. മത്സരാത്ഥികൾക്കെല്ലാം ജേഴ്സിയും മെഡലും ഡിന്നറും സംഘാടകർ നൽകും. മാരത്തോണിൻ്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി അത് ലറ്റിക്കോ ഡി പ്രസിഡൻ്റ് അഡ്വ. കുര്യൻ ജയിംസും, സെക്രട്ടറി യൂജിൻ ജോർജും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *