സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടി നടത്തി കാർഷിക കോളേജ്.വെള്ളായണി കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം, നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ന്യൂട്രീഷൻ ആർമി, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കോവളം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭക്ഷണശാലകളിൽ പ്രവർത്തിക്കുന്നവർക്കായി സുരക്ഷിത ഭക്ഷണത്തിന്റെ പ്രാധാന്യം, നിർമാണം, വിതരണം എന്ന വിഷയത്തിൽ വെള്ളായണി കാർഷിക കോളേജിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കാട്ടാക്കട സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. ഗോപിക എസ് ലാൽ പരിപാടി ഉദ്ഘാടനം ചെയ്തു. എഫ് എസ് എസ് എ ഐ പരിശീലകൻ സനുഷ് ചന്ദ്രൻ ബി. ബോധവൽക്കരണ ക്ലാസ് നയിച്ചു. സുരക്ഷിത ഭക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കാർഷിക കോളേജ് കമ്മ്യൂണിറ്റി സയൻസ് വിഭാഗം മേധാവി ഡോ. ബേല ജി.കെ., പ്രോഗ്രാം കോർഡിനേറ്റർ ഡോ. സുമാദിവാകർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സംഗീത കെ ജി, ന്യൂട്രീഷൻ ആർമി സ്റ്റുഡൻസ് കോർഡിനേറ്റർ റിഷി ജെ. നായർ എന്നിവർ സംസാരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ, ഭക്ഷണ നിർമ്മാണ വിതരണ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, കാൻറീൻ തൊഴിലാളികൾ, കോളേജ് ഹോസ്റ്റലിലെ മെസ്സ് ജീവനക്കാർ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടി നടത്തി കാർഷിക കോളേജ്
