. നടിയും അവതാരകയുമായ ആര്യബാബുവും ഡിജെയും , കൊറിയഗ്രാഫറും ആയ സിബിൻ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. വിവാഹ ചിത്രങ്ങൾ ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു “സ്നേഹം നിറഞ്ഞ ദിവസം ഒരു ജീവിതകാലത്തേക്ക് “എന്ന ക്യാപ്ഷനും ചിത്രങ്ങൾക്കൊപ്പം. മകൾ ഖുഷിയുടെ കൈ പിടിച്ചാണ് ആര്യ വിവാഹ വേദിയിൽ എത്തിയത്. വേദിയിൽ നിറച്ചിരിയോടെ നിൽക്കുന്ന മകളെയും കാണാം. കഴിഞ്ഞ മെയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്തായിരുന്നു സിബിൻ. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത് .ആര്യ ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് ഖുഷി.അതുപോലെ സിബിനും ഒരു മകനുണ്ട്.
ബഡായി ബംഗ്ലാവ് താരം ആര്യ വിവാഹിതയായി
