കോട്ടയം: എം.സി റോഡിൽ വെമ്പള്ളിയിൽ പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടപെട്ട ലോറി തട്ടി കാൽനടയാത്രികന് ദാരുണാന്ത്യം.കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്പള്ളി പറയരുമുട്ടത്തിൽ റെജി (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ന് ആയിരുന്നു അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ റെജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
