പീരുമേട് :ഏലപ്പാറസർക്കാർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അക്കാദമിക് അവാർഡ് വിതരണം സംഘടിപ്പിച്ചു. ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു .ഏലപ്പാറ സർക്കാർ യുപി സ്കൂൾ, പഞ്ചായത്ത് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ എൽഫോസായുടെനേതൃത്വത്തിലാണ് അക്കാദമിക് അവാർഡ് വിതരണം സംഘടിപ്പിച്ചത്. എൽഫോസ പ്രസിഡണ്ട് മാത്യു ജോൺ അധ്യക്ഷത വഹിച്ചു. കോവിൽമല രാജാവ് രാമൻ രാജമന്നൻ മുഖ്യ അതിഥി ആയിരുന്നുഒ .എച്ച് ഷാജി, ഏലപ്പാറ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ഏലപ്പാറയിലും പരിസരപ്രദേശത്തെയും വിവിധ സ്കൂളുകളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു
അക്കാദമിക് അവാർഡ് വിതരണംസംഘടിപ്പിച്ചു
