കൊച്ചി: ആട് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ വിനായകൻ ആശുപത്രി വിട്ടു.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് വിനായകനെ പ്രവേശിപ്പിച്ചിരുന്നത്.ആട് 3യുടെ സംഘട്ടനരംഗങ്ങളുടെ ഷൂട്ടിങ്ങിനിടെയാണ് വിനായകന് പരിക്കേറ്റത്. രണ്ട് ദിവസം വേദന അനുഭവപ്പെട്ടെങ്കിലും നടൻ ഷൂട്ടിങ് തുടരുകയായിരുന്നു.ശാരീരികാസ്വാസ്ഥ്യം വർധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സതേടിയത്. പരിശോധനയിൽ കഴുത്തിലെ പേശികൾക്ക് സാരമായ ക്ഷതമേറ്റതായി കണ്ടെത്തി.
ആട് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ വിനായകൻ ആശുപത്രി വിട്ടു
